ആപ്പിള്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു

0
49

സൂറിച്ച്: ആപ്പിള്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. സൂറിച്ചിലെ ബഹന്‍ഹോഫ്സ്ട്രസ്സയിലെ സ്റ്റോറിലുണ്ടായിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ നന്നാക്കുന്ന ആള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ കൈയ്ക്ക് പൊള്ളലേറ്റു.

ഫോണില്‍ നിന്നും വേര്‍പ്പെടുത്തി വച്ചിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്തെ കടകളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു.

പൊട്ടിത്തെറിയുണ്ടായ ബാറ്ററിക്ക് മുകളില്‍ മണല്‍ വിരിച്ചാണ് തീപടരുന്നത് തടഞ്ഞത്.