ഇയാന്‍ ഹ്യൂമിന് ഹാട്രിക്ക്; കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം

0
82

ന്യൂഡല്‍ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീഗില്‍ ഡ​ൽ​ഹി ഡൈ​ന​മോ​സി​നെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ വിജയം. ഇ​യാ​ൾ ഹ്യൂം നേടിയ ഹാട്രിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഇതോടെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഏറ്റവും ഗോൾ നേടുന്ന താരം എന്ന റെക്കോഡ് ഇയാന്‍ ഹ്യൂം
സ്വന്തമാക്കി. മൂന്ന് ഹാട്രിക്കുകളുമായി ഇയാന്‍ ഹ്യൂ​മ് ഐ എസ് എലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടുന്ന താരവും ഇ​യാ​ൾ ഹ്യൂം സ്വന്തമാക്കി.

12-ാം മി​നി​റ്റി​ൽ ഇയാന്‍ ഹ്യൂ​മി​ലൂ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ക​റേ​ജ് പെ​കൂ​സ​ണി​ന്‍റെ പാ​സ് ഹ്യൂം ​ഗോ​ളി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. സീ​സ​ണി​ലെ ഹ്യൂ​മി​ന്‍റെ ആ​ദ്യ ഗോ​ളാ​യി​രു​ന്നു ഇ​ത്. ബ്ലാ​സ്റ്റേ​ഴ്സ് തു​ട​ർ​ന്നും മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ സ​മ​നി​ല​യ്ക്കാ​യു​ള്ള ഡ​ൽ​ഹി​യു​ടെ ശ്ര​മ​ങ്ങ​ൾ ഇതിനിടെ ഉൗ​ർ​ജി​ത​മാ​യി തു​ട​ർ​ന്നു. അ​വ​ർ​ക്ക് ഇ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്തു. 44-ാം മി​നി​റ്റി​ൽ പ്രീ​തം കോ​ട്ടാ​ലി​ന്‍റെ ഫ്രീ​കി​ക്ക് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വ​ല​യി​ലേ​ക്കു വ​ള​ഞ്ഞു​ക​യ​റി. ആ​ദ്യ ഗോ​ൾ നേ​ടി​യ​തി​നു പി​ന്നാ​ലെ ബ്ലാ​സ്റ്റേ​ഴ്സ് ബെ​ർ​ബ​റ്റോ​വി​നെ പി​ൻ​വ​ലി​ച്ച് യു​വ​താ​രം സി​ഫ്നി​യോ​സി​നെ ഇ​റ​ക്കി​യി​രു​ന്നു.

കറേജ് പെക്കൂസന്റെ മുന്നേറ്റത്തില്‍ ഗോള്‍ നേടി ഇയാന്‍ ഹ്യൂം. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ഓടിയെത്തിയ ഇയാന്‍ ഹ്യൂം പെക്കൂസന്റെ പാസ് പോസ്റ്റിലേക്ക് തട്ടിയിട്ടാണ് ഗോള്‍ നേടിയത്. ആദ്യ അഞ്ചു മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഡൈനാമോസ് മുന്നേറ്റങ്ങളാണ് കണ്ടത്.

തുടർന്ന് 78,83 മിനിറ്റുകളിലായിരുന്നു ഹ്യൂമിന്റെ ഗോൾ നേട്ടം.

ഡല്‍ഹിക്കെതിരായ മത്സരത്തിനായി നിര്‍ണായക മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്‌
ഡേവിഡ് ജെയിംസ് ടീമിനെ കളത്തില്‍ ഇറക്കിയത്.

Related Links

കിസിത്തോ, പെക്കൂസണ്‍, സിഫ്നിയോസ്… കാണട്ടെ ചെറുപ്പത്തിന്റെ സാഹസികത; പറക്കട്ടെ ബ്ലാസ്റ്റേഴ്സ്