എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​​ക്കും കോ​ട​തി വി​ല​ക്ക്

0
42

ന്യൂ​ഡ​ൽ​ഹി: ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​ഭാ​ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും എം​എ​ൽ​സി​മാ​ർ​ക്കും ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നോ​ട്ടീ​സ് അ​യ​ച്ചു. 500ൽ ​അ​ധി​കം പേ​ർ​ക്കാ​ണ് ബാ​ർ കൗ​ണ്‍​സി​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​ഭാ​ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ ബാ​ർ കൗ​ണ്‍​സി​ലും തീ​രു​മാ​നി​ച്ച​ത്.വി​ഷ​യ​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കാ​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്നു.
എം​പി, എം​എ​ൽ​എ, എം​എ​ൽ​സി എ​ന്നി​വ​ര​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​രി​ൽ​നി​ന്നു ശ​ന്പ​ളം വാ​ങ്ങു​ന്ന​തി​നൊ​പ്പം അ​ഭി​ഭാ​ഷ​ക​രാ​യി സേ​വ​നം ചെ​യ്യു​ന്ന​തു ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 15 അ​നു​ച്ഛേ​ദ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം