എം.വി.ബാലകൃഷ്ണന്‍ സിപിഎം കാസര്‍ക്കോട്‌ ജില്ലാ സെക്രട്ടറി

0
54


കാഞ്ഞങ്ങാട്: എം.വി.ബാലകൃഷ്ണനെ സിപിഎം കാസര്‍ക്കോട്‌ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ് ബാലകൃഷ്ണനെ തെരഞ്ഞെടുത്തത്.

നിലവില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ എം.വി ബാലകൃഷ്ണന്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനുമായിരുന്നു. ഇതോടൊപ്പം 35 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയില്‍ നിന്ന് അഞ്ച് പേരെ ഒഴിവാക്കുകയും ഏഴ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു.