കലാകിരീടം വീണ്ടും കോഴിക്കോടിന്

0
70

തൃശൂര്‍: പാലക്കാടുമായുള്ള കടുത്ത മത്സരത്തിന് ശേഷം തുടര്‍ച്ചയായ 12-ാം തവണയും കലാകിരീടം കോഴിക്കോട് സ്വന്തമാക്കി. 895 പോയിന്റ് നേടിയാണ് സ്വര്‍ണ കപ്പ് സമൂതിരിയുടെ നാട്ടുകാര്‍ സ്വന്തമാക്കിയത്. 893 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനം സ്വന്തമാക്കി. യഥാക്രമം മലപ്പുറം,കണ്ണൂര്‍ ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. അതിഥേയരായ തൃശ്ശുര്‍ അഞ്ചാം സ്ഥാനവും നേടി.

ആദ്യ ദിനം മുതല്‍ കോഴിക്കോടിന്റെ ആധിപത്യമായിരുന്നു കലോത്സവത്തില്‍ കണ്ടത്. എന്നാല്‍ കഴിഞ്ഞത്തവണത്തെ പോലെ തന്നെ കോഴിക്കോടിന് ശക്തമായ മത്സരം തീര്‍ത്ത് പാലക്കാടും രംഗത്ത് വന്നു. ഒടുവില്‍ കലോത്സവം കൊടിയിറങ്ങുമ്പോള്‍ രണ്ടു പോയ്ന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാടിന് കിരീടം നഷ്ടമായത്.