കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 18 മരണം

0
57

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര്‍ മരിച്ചു. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം. ഇതില്‍ ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റുള്ളവരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റവരില്‍ നാലു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
ഇവിടേക്കുള്ള പ്രധാന പാതകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.