കെ.ശിവന്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാന്‍

0
61

ന്യൂഡല്‍ഹി: കെ.ശിവനെ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാനായി നിയമിച്ചു. നിലവില്‍ വി.എസ്.എസ്.സി ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. എയ്‌റോനോട്ടിക്കന്‍ എന്‍ജിനിയറിങില്‍ മദ്രാസ് ഐഐടിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ കെ. ശിവന്‍, ബംഗളൂരു ഐഐഎസ്സിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ബോംബൈ ഐഐടിയില്‍ നിന്നും പി.എച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്