കൊട്ടക്കമ്പൂര്‍ ഭൂമിയിടപ്പാട്: സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

0
59

കൊച്ചി: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ സര്‍ക്കാരിന് അന്ത്യശാസനവുമായി ഹൈക്കോടതി. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ചിരിക്കണം. ഇനി ഇത് അന്വേഷിക്കാന്‍ പൊലീസിന് അവസരമുണ്ടാകില്ല. അന്വേഷണം ഇനിയും നീട്ടിയാല്‍ കേസ് മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറുമെന്നും മാര്‍ച്ച് പത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്നുമാണ് ഹൈക്കോടതിയുടെ അന്ത്യശാസനം.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒരു മാസത്തെ സമയം നേരത്തെ നല്കിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇനി സമയം അനുവദിക്കില്ലെന്ന് കോടതി അറിയിച്ചത്.

ഇതിനിടെ കൊട്ടക്കമ്പൂരില്‍ ഭൂമി നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് തൊടുപുഴ സെഷന്‍സ് കോടതി സമന്‍സ് അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും അന്വേഷണം പൂര്‍ത്തീകരിക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്