‘ നമ്മള്‍ സ്ത്രീകളെ ചൂഷണം ചെയ്തവര്‍ നാണിച്ചു തല താഴ്ത്തട്ടെ ‘

0
74

ജനുവരി 7 നായിരുന്നു ഗോൾഡൻഗ്ലോബ് പുരസ്ക്കാരച്ചടങ്ങ്. 75-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാര മികവുററതാക്കിമാറ്റിയത് ഓപ്ര വിൻഫ്രിയുടെ പ്രസംഗമായിരുന്നു. പ്രസംഗം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും ലോകം ചർച്ച ചെയ്യുന്നത് വിൻഫ്രിയുടെ വാക്കുകളാണ്. സമഗ്ര സംഭാവനയ്ക്കുള്ള സെസിൽ ബിഡെമിൻ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് അവതാരക ഓപ്ര വിൻഫ്രി.

പുരസ്കാരം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ ഓപ്ര വിൻഫ്രി ലൈംഗിക ചൂഷകർക്കെതിരെ സത്യം തുറന്നു പറഞ്ഞു മുന്നോട്ടുവന്ന എല്ലാ വനിതകളോടും ഐക്യദാർഡ്യവും പ്രകടിപ്പിച്ചു.

”നമുക്കു ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ് സത്യം പറയാനുള്ള കഴിവ്. എത്രയൊക്കെ നീചമായ അനുഭവങ്ങൾ ഉണ്ടായാലും നിശബ്ദരായിരിക്കുന്നതായിരുന്നു ഇതുവരെ സ്ത്രീകളുടെ പതിവ്. ഇപ്പോൾ അതിന് ഒരു അവസാനമായിരിക്കുന്നു. അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ തുറന്നുപറയുക. നമ്മളെ ചൂഷണം ചെയ്തവർ നാണിച്ചു തല താഴ്ത്തട്ടെ. ഇനി വരുന്നതു സത്യത്തിന്റെ പ്രഭാതം; നമ്മുടെ പ്രഭാതം. ഞാനും ഇരയാണെന്നു പറയേണ്ടി വരാത്ത പ്രഭാതം.”

കറുത്തവേഷം ധരിച്ചായിരുന്നു ഓപ്ര വിൻഫ്രി ചടങ്ങിനെത്തിയത്. ഓപ്ര വിൻഫ്രിയോടൊപ്പം ചടങ്ങിനെത്തിയ അനേകം പ്രശസ്തരും ധരിച്ചത് കറുത്ത വേഷം. ഉന്നതരുടെ ലൈംഗികാക്രമണങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു കറുപ്പ്. നിക്കോൾ കിഡ്മാൻ ഉൾപ്പടെയുള്ളവർ സ്ത്രീകൾക്കുവേണ്ടി സംസാരിച്ചെങ്കിലും ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത് ഓപ്ര വിൻഫ്രിയ്ക്കായിരുന്നു.

ഓപ്ര വിൻഫ്രിയുടെ പ്രസംഗം കേട്ടതോടെ 2020 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്.