നാപ്കിനുകള്‍ക്ക് ആഢംബര നികുതി; നാപ്കിന്‍ പാഡുകളില്‍ മോദിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികളുടെ ക്യാമ്പയിന്‍

0
91

ഡല്‍ഹി: നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം ജി. എസ്.ടി പിന്‍വലിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധ ക്യാമ്പയിനുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആയിരം നാപ്കിന്‍ പാഡുകളില്‍ കത്തെഴുതിയാണ് ഗ്വാളിയാറിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുന്നത്.

സ്ത്രീസുരക്ഷ, ശാക്തീകരണം എന്നിവയുടെ പ്രധാന്യവും ആവശ്യകതയും വിശദീകരിക്കുന്ന ആയിരം കത്തുകളാണ് നാപ്കിന്‍ പാഡില്‍ തയ്യാറാക്കുന്നത്.ജനുവരി നാലിന് ആരംഭിച്ച ഈ ക്യംപയിന് സമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.

ഇന്ത്യയുടെ കൂടുതല്‍ സ്ഥലങ്ങളിലും ആര്‍ത്തവസമയങ്ങളില്‍ പരമ്പരാഗത രീതികളാണ് സ്ത്രീകള്‍ പിന്തുടരുന്നത്. അങ്ങനെയൊരു അവസ്ഥയില്‍ ജി. എസ്. ടി അടിച്ചേല്‍പ്പിക്കുന്നത് പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുമെന്നും സ്ത്രീകള്‍ക്ക് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിലവില്‍ ആഡംബര വസ്തുക്കളുടെ കൂട്ടത്തിലാണ് നാപ്കിനുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മാര്‍ച്ച് മൂന്നിന് നാപ്കിന്‍ കത്തുകള്‍ പ്രധാനമന്ത്രിയ്ക്ക് അയച്ചുകൊടുക്കുമെന്നും വിദ്യാര്‍ത്ഥികളിലൊരാളായ ഹരിമോഹന്‍ അറിയിച്ചു.