നിയമലംഘകരെ സഹായിച്ചു; 745 വിദേശികള്‍ സൗദിയില്‍ പിടിയില്‍

0
54

സൗദി: നിയമലംഘകരെ സഹായിച്ചതിനു 745 വിദേശികളെ സൗദിയില്‍ പിടികൂടി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ നവംബര്‍ 15ന് പൊതുമാപ്പ് അവസാനിച്ചതിനു ശേഷമായിരുന്നു നടപടി. കസ്റ്റഡിയിലെടുത്തവര്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ സഹായിച്ചവരാണെന്നു സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്കു പുറമെ 122 സ്വദേശികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 3.61 ലക്ഷം നിയമ ലംഘകരെ പിടികൂടിയെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന കണക്ക്. ഇവരെ പിടികൂടിയത് കഴിഞ്ഞ ഏഴ് ആഴ്ചക്കിടെയായിരുന്നു. പിടിലായവര്‍ യെമന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കു എതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു സൗദി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.