പാലക്കാട് വി.ടി ബല്‍റാമിനെതിരെ പ്രതിഷേധം: സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

0
67

പാലക്കാട്: കൂറ്റനാട് വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രദേശത്തെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ബല്‍റാമിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.  സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി.

അതേസമയം സംഘര്‍ഷം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും തടയാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ പരിക്കേറ്റു.