പുതിയ പത്ത് രൂപ വിതരണത്തിനെത്തി

0
103

മുംബൈ: പുതിയ പത്തുരൂപ റിസര്‍വ് ബാങ്കില്‍ വിതരണത്തിനെത്തി. പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആര്‍ബിഐ അച്ചടിച്ചത്. ചോക്ലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.

2005-ലും പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ റിസര്‍വ് ബാങ്ക് മാറ്റിയിരുന്നു. ആഗസ്തില്‍ മഹാത്മാഗാന്ധി സീരിസിലുള്ള 200-ന്റെയും 50-ന്റെയും നോട്ടുകളും പുറത്തിറക്കിയതിന് പിന്നാലെയാണ് പത്ത് രൂപ നോട്ടും ആര്‍ബിഐ വിതരണത്തിനെത്തിച്ചത്. ബാങ്ക് ശാഖകള്‍ വഴിമാത്രമാകും പുതിയ 10 രൂപയുടെ വിതരണമെന്ന് ആര്‍ബിഐ വ്യക്തമാക്കി.