പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള സോഷ്യല്‍ ഓഡിറ്റിന് ഉത്തരവായി

0
83


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള സോഷ്യല്‍ ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാതലത്തില്‍ സോഷ്യല്‍ ഓഡിറ്റ് സമിതികള്‍ രൂപീകരിച്ചും ആ സമിതികളുടെ കടമകളും ചുമതലകളും സ്പഷ്ടീകരിച്ചുമാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

പൊതുമരാമത്ത് ചെയ്യുന്ന പണികള്‍ സുതാര്യമാക്കുന്നതിന്റെയും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെയും ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിന്റെയും പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെയും ഭാഗമായി അവയ്ക്ക് സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാരിന്റെ 2016-17ലെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. അതുപ്രകാരമാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.