ബല്‍റാമിന് നേരെയുള്ള ആക്രമണം: സിപിഎമ്മിന്റേത് ഫാസിസ്റ്റ് നടപടിയെന്ന് ഉമ്മന്‍ചാണ്ടി

0
49

തിരുവനന്തപുരം: വി.ടി.ബല്‍റാമിന് നേരെയുണ്ടായ ആക്രമണത്തിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബല്‍റാമിന് നേരെയുണ്ടായ ആക്രമണം ഫാസിസ്റ്റ് നടപടിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നാളെ തൃത്താലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.