ബിജെപി എംഎല്‍എയുടെ മകളുടെ കല്ല്യാണത്തിന് സര്‍ക്കാര്‍ മുദ്രയുള്ള ക്ഷണക്കത്ത്

0
62

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എയുടെ മകളുടെ കല്ല്യാണത്തിന് സര്‍ക്കാര്‍ മുദ്രയുള്ള ക്ഷണക്കത്ത്. ബിജെപി എംഎല്‍എ സുരേഷ് റാത്തോറിന്റെ മകളുടെ വിവാഹത്തിനാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ മുദ്രയുള്ള ക്ഷണക്കത്ത് നല്‍കിയത്.

സംഭവം വിവാദമായി മാറിയതോടെ വിചിത്രമായ വിശദീകരണവുമായി എംഎല്‍എ രംഗത്ത് വന്നു. വിവാഹ ക്ഷണക്കത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ മുദ്ര പതിച്ചത് താന്‍ സര്‍ക്കാരിന്റെ ഭാഗമായതു കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ ക്രമിനില്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. ഒരുപാട് പേര്‍ ഇതു പോലെ പ്രവര്‍ത്തിച്ചത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.