ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി ക്യുസ്വീറ്റ് സൗകര്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്

0
45

ദോഹ: ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കായി പ്രത്യേക ക്യുസ്വീറ്റ് സൗകര്യമുള്ള പുതിയ ബോയിങ് 777 വിമാനമുപയോഗിച്ച് ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍നിന്നു വാഷിങ്ടണ്‍ ഡിസിയിലെ ഡാലസ് വിമാനത്താവളത്തിലേക്കു സര്‍വീസ് ആരംഭിച്ചു.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളം, പാരിസ് വിമാനത്താവളം, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ക്യുസ്വീറ്റ് സര്‍വീസുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. വിമാനയാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ക്യുസ്വീറ്റ്. കഴിഞ്ഞ വര്‍ഷം നടന്ന പാരിസ് എയര്‍ ഷോയിലാണ് ഖത്തര്‍ എയര്‍വേയ്‌സ് ക്യുസ്വീറ്റ് അവതരിപ്പിച്ചത്.