മദ്യനിരോധനം ഏര്‍പ്പെടുത്തിയ ബിഹാറില്‍ നിന്ന്‌ 300 പെട്ടി മദ്യം പിടികൂടി

0
61

പട്ന: മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ബിഹാറില്‍ നിന്നും 40 ലക്ഷം രൂപ വിലവരുന്ന 300 പെട്ടി മദ്യം എക്സൈസ് പിടികൂടി. മദ്യം കൊണ്ടുവന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ജലാല്‍പുര്‍ ചെക്ക്പോസ്റ്റില്‍വച്ചാണ് എക്സൈസ് മദ്യം പിടികൂടിയത്. 300 പെട്ടികളിലായാണ് മദ്യം എത്തിച്ചത്. ഇതിന്റെ വിപണിവില 40 ലക്ഷത്തോളം വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

ഹരിയാനയില്‍ നിര്‍മ്മിച്ച മദ്യമാണ് അനധികൃതമായി വിറ്റഴിക്കാന്‍ ബിഹാറില്‍ എത്തിച്ചത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കണ്ടെയ്നര്‍ ലോറിയിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. ലോറിയുടെ ഡ്രൈവറാണ് അറസ്റ്റിലായത്.