മാണിയെ മുന്നണിയില്‍ എടുക്കണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം

0
63

തൊടുപുഴ: കെ.എം മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സി.പി.ഐയേക്കാള്‍ കൂറ് കെ.എം മാണിയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു.

രൂക്ഷവിമര്‍ശനമാണ് സി.പി.ഐക്കെതിരെ സമ്മേളനത്തില്‍ ഉയര്‍ന്നത്. സി.പി.എം നേതാക്കളെയും സര്‍ക്കാരിനെയും അവഹേളിക്കുന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടുക്കി ജില്ലാ നേതൃത്വവും നടത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു. കുറുക്കുവഴിയിലൂടെ പാര്‍ട്ടിയെ വളര്‍ത്താനും പ്രതിച്ഛായ മിനുക്കാനുമാണ് സി.പി.ഐ ശ്രമിക്കുന്നതെന്ന് പ്രതിനിധികള്‍ ആരോപിച്ചു. സാഹചര്യത്തില്‍ സി.പി.ഐയേക്കാള്‍ കൂറ് കെ.എം മാണിയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും അഭിപ്രായം ഉയര്‍ന്നു.
.