മാസ്റ്റര്‍ പീസ് 40 കോടി ക്ലബില്‍

0
100

മമ്മൂട്ടി ഏറ്റവും പുതിയ മാസ്സ് ആക്ഷന്‍ ചിത്രംം മാസ്റ്റര്‍പീസ് 40 കോടി ക്ലബില്‍. സിനിമ നിര്‍മ്മിച്ച റോയല്‍ സിനിമാസാണ് ഇക്കാര്യം ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 13000 ഷോയിലൂടെയാണ് 40 കോടി ബോക്‌സ് ഓഫീസില്‍ നിന്നു വാരിയത്. ഒട്ടേറെ റിലീസുകള്‍ക്കിടയിലും മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 5.1കോടി നേടി മലയാളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് സിനിമ സ്വന്തമാക്കിയിരുന്നു.

ആദ്യ 3 ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലധികം ചിത്രം കളക്റ്റ് ചെയ്തിരുന്നു . രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ് . സ്‌റ്റൈലിഷ് പ്രൊഫസറായ എഡിയായാണ്് മമ്മൂക്ക ചിത്രത്തില്‍ എത്തിയത്റിലീസ് ചെയ്ത് 10 ദിവസംകൊണ്ട് ചിത്രം 22.67 കോടി രൂപയും സിനിമ നേടിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ മികച്ച കളക്ഷന്‍ കൂടിയാണിത് .

മാസ്റ്റര്‍പീസില്‍ മമ്മൂട്ടി ക്കൊപ്പം ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ സുരേഷ്‌ഗോപി , മക്ബൂല്‍ സല്‍മാന്‍ , വരലക്ഷ്മി , മുകേഷ് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരന്നത്.