മുഖ്യമന്ത്രിക്കു പകരം ഫയലുകളില്‍ ഒപ്പിടുന്നത് മറ്റാരോ ആണെന്ന് രമേശ് ചെന്നിത്തല

0
54

കൊച്ചി: മുഖ്യമന്ത്രിക്കു പകരം ഫയലുകളില്‍ ഒപ്പിടുന്നത് മറ്റാരോ ആണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണം നല്‍കാനുള്ള ഉത്തരവും ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയതും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്നു പറയുന്നത് ഗുരുതര വീഴ്ചയാണെന്നും ചെന്നിത്തല പറഞ്ഞു. ഹെലികോപ്റ്റര്‍ യാത്ര സംബന്ധിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ് ഡിജിപി പറയുന്നത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കി കൊടുത്തതെന്ന് ഉത്തരവില്‍ വ്യക്തമാണ്. ചെന്നിത്തല പറഞ്ഞു.