മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; എട്ടുലക്ഷം സിപിഎം നല്‍കും

0
57

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തില്‍ സിപിഎം ഇടപെടല്‍. യാത്ര വിവാദമായ പശ്ചാത്തലത്തില്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും  നല്‍കിയേക്കുമെന്നാണ് സൂചന. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്ത് പണം നല്‍കാന്‍ തീരുമാനമെടുക്കും.

ഡിസംബര്‍ 26നു തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍നിന്നു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയതും തിരിച്ചു പറന്നതും സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍നിന്നെടുക്കാന്‍ നിര്‍ദേശിച്ചാണു സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതാണു വിവാദമായത്. എന്നാല്‍ ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിച്ചത്.