മെറിറ്റ് അടിസ്ഥാനത്തില്‍ കുടിയേറ്റ സംവിധാനം നടപ്പാക്കാനൊരുങ്ങി അമേരിക്ക

0
57

വാഷിങ്ടണ്‍: മെറിറ്റ് അടിസ്ഥാനത്തില്‍ കുടിയേറ്റ സംവിധാനം അമേരിക്കയില്‍ നടപ്പാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം ഒരുങ്ങുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരെ മാത്രമേ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കൂവെന്ന നിലപാടായിരിക്കും ഇനി മുതല്‍ അമേരിക്ക സ്വീകരിക്കുക.
നിലവില്‍ കാനഡയിലും ഓസ്‌ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.
വൈറ്റ്ഹൗസില്‍ ജനപ്രതിനികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പുതിയ നയം ട്രംപ് വ്യക്തമാക്കിയത്. ട്രംപിന്റെ അഭിപ്രായത്തോട് പലരും യോജിച്ചെങ്കിലും സെനറ്റര്‍ കെവിന്‍ മക്കാര്‍ത്ത ഉന്നയിച്ച കാര്യം ഏറെ നേരത്തെ ചര്‍ച്ചക്കിടയാക്കി.അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് പുതിയ ബില്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.