മോഹൻലാൽ- പ്രിയദർശൻ ചിത്രം ധനുഷ്കോടി വരുന്നു

0
149

1989ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്തു തുടങ്ങിയ ചിത്രമായിരുന്നു ധനുഷ്കോടി സാമ്പത്തികമായ ചില കാരണത്താൽ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ചെന്നൈ നഗരത്തിൽ നടക്കുന്ന ഡ്രഗ് മാഫിയയുടെ നേതാവിനെ പിടികൂടാൻ ജേണലിസ്റ്റിന്റ് വേഷത്തിൽ എത്തുന്ന പോലീസുക്കാരൻ, അവിടെ തന്റെ പഴയൊരു സുഹ്യത്തിനെ കണ്ടുമുട്ടുന്നു.

അദ്ദേഹം ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ജോലിക്കാരനാണ്. സുഹ്യത്തിനോട് പോലീസുക്കാരൻ തന്നെ മിഷനെ കുറിച്ച് വിശദിക്കരിക്കുന്നു. പിന്നീട് കേസ്സന്വഷണത്തിന്റെ ഒരു പ്രധാനഘട്ടത്തിൽ പോലീസുക്കാരൻ മനസ്സിലാക്കുന്നു ഡ്രഗ് മാഫിയയുടെ തലവനു പിന്നിൽ യഥാർത്ഥത്തിൽ തന്റെ സുഹ്യത്താണെന്ന്.

അന്ന് ആ പോലീസുക്കാരനായ് ശ്രീനിവാസനും സുഹ്യത്തായ് മോഹൻലാലും ഡ്രഗ് ഡീലറായ് രഘുവരനേയും നായികയായ് വന്ദനം ഫെയ്ം ഗിരിജ സേട്ടറേയുമാണ് കാസ്റ്റ് ചെയ്തിരുന്നത്.
ടി.ദാമോദനായിരുന്നു അന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്.ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. പുതിയ കാലഘട്ടത്തിൽ ധനുഷ്കോടി വരുമ്പോൾ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കാം.