യു.എ.ഇയില്‍ തൊഴിൽ വിസക്ക് ഇനി മുതൽ ​ സ്വഭാവ സർട്ടിഫിക്കറ്റ്

0
68

ദുബൈ: നാട്ടിൽ അടിപിടിയും കച്ചറയുമുണ്ടാക്കി മുങ്ങി ഗൾഫിൽ ജോലിക്ക്​ കയറുന്ന പരിപാടി ഇനി യു.എ.ഇയിൽ നടക്കില്ല. വിദേശ ജോലിക്കാരുടെ സ്വഭാവ പശ്​ചാത്തലം പരിശോധിക്കുന്ന നടപടി അടുത്ത മാസം നാലു മുതൽ പ്രാബല്യത്തിൽ വരും. സ്വന്തം നാട്ടിൽ നിന്നോ, അഞ്ചു വർഷമായി ജോലി പഠന ആവശ്യാർഥം താമസിച്ചു വരുന്ന രാജ്യത്തു നിന്നോ ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റാണ്​ പുതുതായി തൊഴിൽ വിസക്ക്​ അപേക്ഷിക്കു​േമ്പാൾ സമർപ്പിക്കേണ്ടത്​. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ ജോലിക്കും ഇതു ബാധകമാണ്​.

ജോലി നൽകും മുൻപ്​ ഒരാളുടെ സ്വഭാവസുരക്ഷാ പശ്​ചാത്തലം അറിയുന്നത്​ ജീവനക്കാരുടെയും സ്​ഥാപനത്തി​​​െൻറയും ഒപ്പം പൊതു സമൂഹത്തി​​െൻറയും സുരക്ഷക്ക്​ ഉപകരിക്കുമെന്ന്​ അധികൃതർ കണക്കുകൂട്ടുന്നു.