യു.എ.ഇയില്‍ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്; ഫെബ്രുവരി നാലു മുതല്‍ പ്രാബല്യത്തില്‍

0
74

ദുബൈ: വിദേശ ജോലിക്കാരുടെ സ്വഭാവ പശ്ചാത്തലം പരിശോധിക്കുന്ന നടപടി അടുത്ത മാസം നാലു മുതല്‍ പ്രാബല്യത്തില്‍ വരും. സ്വന്തം നാട്ടില്‍ നിന്നോ അഞ്ചു വര്‍ഷമായി ജോലി/പഠന ആവശ്യാര്‍ത്ഥം താമസിച്ചുവരുന്ന രാജ്യത്തുനിന്നോ ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് പുതുതായി തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടത്. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ ജോലിക്കും ഇതു ബാധകമാണ്

വിദേശ തൊഴിലാളികള്‍ ഉള്‍പ്പെട്ട പല തൊഴില്‍ കേസുകളും പരിഗണനക്ക് വരുമ്പോള്‍ ഇവര്‍ സ്വന്തം നാട്ടില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും അവിടെ അന്വേഷണം നേരിടുന്നവരാണെന്നുമുള്ള വിവരം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.