ലാവ്‌ലിന്‍ കേസ്: മുഖ്യമന്ത്രിക്കെതിരെയുള്ള അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

0
48

ഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള അപ്പീല്‍ ഇന്ന് സുപ്രീം കോടതിയില്‍. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ എന്‍വി രമണ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചില വ്യക്തികളെ തെരഞ്ഞ് പിടിച്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തയെന്ന ഹൈക്കോടതി വാദം തെറ്റാണെന്നും ആര്‍ക്കൊക്കെ എതിരെ തെളിവുകളുണ്ടോ അവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.

പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരന്‍ നല്‍കിയ അപേക്ഷ കൂടി കോടതി ഇന്ന് പരിഗണിക്കും.