വിദേശ നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ ഇളവ് പ്രഖ്യാപിച്ചു

0
60

ന്യൂഡല്‍ഹി: വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലെ ചില്ലറ വില്‍പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഇനി നിക്ഷേപം നടത്താം. വിദേശ നിക്ഷേപങ്ങള്‍ക്ക് സമ്പൂര്‍ണ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. എയര്‍ ഇന്ത്യയില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം നിക്ഷേപം നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ ചില്ലറ വില്‍പന മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് 100 ശതമാനം ഇളവ് ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിയിത്.