വിമാനത്തില്‍ പവര്‍ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

0
60

ന്യൂഡല്‍ഹി: പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവാരമില്ലാത്തതും പ്രാദേശികമായി നിര്‍മ്മിക്കുന്നതുമായി പവര്‍ ബാങ്കുകള്‍ ഇനി മുതല്‍ ചെക്ക് ഇന്‍ ലഗേജുകളില്‍  കൊണ്ടുപോകുന്നത് അനുവദിക്കില്ല.

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും സംശയാസ്പദമായ രീതിയില്‍ കൊണ്ടു വന്ന പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി. നിലവാരമില്ലാത്ത പവര്‍ബാങ്കുകളില്‍ എളുപ്പത്തില്‍ മാറ്റം വരുത്തി ഉള്ളിലെ സെല്ലുകള്‍ക്ക് പകരം സ്‌ഫോടകവസ്തുക്കള്‍ ന്‌റയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിസിഎഎസ് നിര്‍ദ്ദേശം.