‘ബല്‍റാമിനുള്ള കെ.സുരേന്ദ്രന്റെ പിന്തുണ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് പോലെ’: കോടിയേരി

0
82

കാസര്‍ഗോഡ്: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബല്‍റാമിനുള്ള കെ.സുരേന്ദ്രന്റെ പിന്തുണ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് പോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബല്‍റാം എ.കെ.ജിയെകുറിച്ച് പറഞ്ഞത് വസ്തുതയല്ലെന്നും പരാമര്‍ശം നാട്ടില്‍ കലാപമുണ്ടാക്കാനാണെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരോട് സ്വീകരിച്ച നിലപാട് എന്തുകൊണ്ട് ബല്‍റാമിനോട് എടുക്കുന്നില്ല. ഏ.കെ.ജിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസുകാര്‍ മത്സരിക്കുന്നു. തെരുവിലിട്ട് കൊട്ടാനുള്ളതല്ല സിപിഎം നേതാക്കളെന്നും കോടിയേരി. ഇത്തരം നടപടികള്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തും. സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്നും കോടിയേരി ആരോപിച്ചു.