വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിക്ക് ജാമ്യം

0
53

കൊച്ചി: പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

എല്ലാ ശനിയാഴ്ചയും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു.

നികുതി ഒഴിവാക്കാന്‍ പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസം ഉണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്.