ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തി അബുദാബി പൊലീസ്

0
61

ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. തിരക്കേറിയ സമയങ്ങളില്‍ ഹോണടിച്ചും മറ്റും ഡ്രൈവര്‍മാര്‍ ശബ്ദ മലിനീകരണമുണ്ടാക്കുന്നവര്‍ക്ക് 2000 ദിര്‍ഹമാണ് പിഴ. കൂടാതെ 12 ബ്ലാക് പോയിന്റും ലഭിക്കും.

ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹമാണ് പിഴ. മണിക്കൂറില്‍ 80 കിമീ കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ 3000 ദിര്‍ഹമാണ് പിഴ. കൂടാതെ 23 ബ്ലാക് പോയിന്റുകളും. 60 ദിവസത്തേയ്ക്ക് വാഹനം പോലീസ് പിടിച്ചുവെയ്ക്കും.

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 20,000 ദിര്‍ഹം വരെ പിഴ ലഭിക്കാം. കൂടാതെ ജയില്‍ ശിക്ഷയും 23 ബ്ലാക് പോയിന്റുകളും. 60 ദിവസത്തേയ്ക്ക് വാഹനം പിടിച്ചിടാനും വകുപ്പുണ്ട്.

കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിച്ചാല്‍ 500 ദിര്‍ഹം പിഴയും 4 ബ്ലാക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. വാഹനം പിടിച്ചെടുക്കാനും പോലീസിന് അധികാരമുണ്ട്.

സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഗതാഗത നിയമങ്ങളിലുണ്ടായ ഭേദഗതികളും പുതിയ നിയമങ്ങളും ജനങ്ങളുമായി പങ്കുവെച്ചത്.