സംഭരണ ശാലകള്‍ നിറഞ്ഞു; നാണയ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നു

0
57

ന്യൂഡല്‍ഹി: സംഭരണ ശേഷി കവിഞ്ഞതിനെ തുടര്‍ന്ന് അടിയന്തരമായി നാണയ നിര്‍മ്മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം.

നാണയം മിന്റ് ചെയ്യുന്ന നോയ്ഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലെയും യൂണിറ്റുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്ക് ജനുവരി എട്ടിനാണ് നിര്‍മാണം നിര്‍ത്തി വെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയത്.

2500 മില്യണ്‍ നാണയങ്ങളാണ് സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ നിലവിലുള്ളത്. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മിന്റ് ചെയ്യുന്നതെങ്കിലും ആര്‍ ബി ഐ യാണ് വിതരണത്തിന് നേതൃത്വം നല്കുന്നത്.സര്‍ക്കാരിന് വേണ്ടി മിന്റിങ് കേന്ദ്രങ്ങളിലെ ജനറല്‍ മാനേജര്‍മാരാണ് കാലാകാലങ്ങളിലായി ഇത് നിര്‍വഹിച്ച് വരുന്നത്.

നിര്‍മ്മാണം നിര്‍ത്തിയത് ക്ഷാമത്തിന് ഇടവരുത്തില്ലെന്നും നിലവിലെ സംഭരണ ശാലകള്‍ നിറഞ്ഞത് കൊണ്ട് മാത്രമാണ് നിര്‍മ്മാണം നിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.