സിഖ് വിരുദ്ധ കലാപ കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

0
52


ന്യൂഡല്‍ഹി:  സിഖ് വിരുദ്ധ കലാപ കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളാണ് പുനരന്വേഷിക്കുന്നത്. നേരത്തെ കേസ് അന്വേഷിക്കുന്ന പ്രത്യക സംഘം 241 കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പരിശോധിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്.