സിനിമാമോഹം തലയ്ക്ക് പിടിച്ച യുവാക്കളുടെ ‘ക്വീന്‍’

0
478

നര്‍മ മുഹൂര്‍ത്തങ്ങള്‍ ആവോളമുള്ള കഥയുമായി ക്വീന്‍ ജനുവരി 12 നു തീയറ്ററുകളിലേക്ക്. സിനിമാമോഹം തലയ്ക്ക് പിടിച്ച ഒരു കൂട്ടം എഞ്ചീനിയറിങ് യുവാക്കളാണ് ക്യാമ്പസ് പശ്ചാത്തലമാക്കി ക്വീനുമായി എത്തുന്നത്. കങ്കണ റൗനത്തിന് മികച്ച നടിക്കുള്ള ദേശീയാംഗീകാരം ലഭിച്ച ക്വീനല്ല, ഇത് മലയാളത്തില്‍ ഇറങ്ങുന്ന പുതിയ ക്വീന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ക്വീന്‍.

എൻജിനീയറിങ് കോളേജ് ജീവിതം പ്രമേയമാകുന്ന ചിത്രമാണ് ക്വീൻ. ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എങ്ങനെയുണ്ടാകും? ആ കഥയാണ് ക്വീൻ പറയുന്നത്.

ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മെക്കാനിക്കല്‍ എഞ്ചിനീയറന്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു ശര്‍മ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സാഗര്‍ ദാസ് എഡിറ്റിങ് നിര്‍വഹിക്കുന്നു.

ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖങ്ങളാണ്‌ എന്നത് മറ്റൊരു പ്രത്യേകതയാണ്. ട്രെയിലറിലൂടെത്തന്നെ ആസ്വാദകരെ ചിരിപ്പിക്കാന്‍ ‘ക്വീന്‍’ സിനിമയ്ക്ക് കഴിഞ്ഞു.

‘ക്വീനി’ന്റെ മേക്കിംഗ് വീഡിയോയും തരംഗമായിരുന്നു. ആദ്യ സിനിമയാണ്, സ്വപ്‌നമാണ്, പുതിയ പിള്ളേരാണ്, മിന്നിച്ചേക്കണം എന്ന വോയിസ് ഓവറിലൂടെ തുടങ്ങുന്ന മെയ്ക്കിംഗ് വീഡിയോയെ ട്രെയിലറിന്റെ ബാക്കിയായി കൂട്ടാം. അതേ തമാശ കലര്‍ന്ന അന്തരീക്ഷം ഇതിലൂടെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്.

Making Video

പുതിയ പിള്ളേരാണ്…ചെറിയ സിനിമയാണ്…വലിയ സ്വപ്നമാണ്…പ്രാർത്ഥനയോടെ കൂടെ ഉണ്ടാവണം…Our Making Video #TeamQueen #MechAnthem

Posted by Queen Malayalam Movie on 23 ನವೆಂಬರ್ 2017

 

ചിത്രത്തിന്‍റെ വിവിധ പോസ്റ്ററുകള്‍ കാണുക

ചിത്രത്തില ഓരോ കഥാപാത്രത്തെയും മുന്‍നിര്‍ത്തിയാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.