ഹെലികോപ്റ്റര്‍ വിവാദം: മുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്

0
63

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാഠം നാല് പോരട്ടെ പാക്കേജുകള്‍ എന്ന പോസ്റ്റില്‍ ഓഖിയുമായി ബന്ധപ്പെട്ട കണക്കുകള്‍ നിരത്തിയാണ് പരിഹാസം.
ജീവന്റെ വില 25 ലക്ഷം, അല്‍പ്പജീവനുകള്‍ക്ക് 5 ലക്ഷം,അശരണരായ മാതപിതാക്കള്‍ക്ക് 5 ലക്ഷം, കാത്തിരിപ്പ് തുടരുന്നത് 210 കുടുംബങ്ങള്‍,ഹെലികോപ്റ്റര്‍ കമ്പനികള്‍ കാത്തിരിക്കുന്നത് 8 ലക്ഷം എന്നിങ്ങനെയയാണ് പോസ്റ്റില്‍ പറയുന്നത്.

Posted by Dr.Jacob Thomas IPS on 9 ಜನವರಿ 2018

നേരത്തെ ഓഖി ദുരന്ത പാക്കേജുമായി ബന്ധപ്പെട്ട് പാഠം ഒന്ന് രണ്ട് മുന്ന് എന്നി പേരുകളില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ് പോസ്റ്റിട്ടിരുന്നു അതിന്റെ തുടര്‍ച്ചയാണ് പുതിയ പോസ്റ്റ്.