ഹെലികോപ്റ്റര്‍ വിവാദം: മുഖ്യമന്ത്രിക്ക് പകരം മറ്റാരോ ഫയലുകളില്‍ ഒപ്പിടുന്നുവെന്ന് ചെന്നിത്തല

0
60

കൊച്ചി: ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണം നല്‍കാനുള്ള ഉത്തരവും ഐ.പി.എസ് ഉദ്യോസ്ഥരുടെ സ്ഥലം മാറ്റവും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് പറയുന്നത് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പകരം മറ്റാരോ ഫയലുകളില്‍ ഒപ്പിടുന്നുണ്ടോയെന്ന് തനിക്ക് സംശയം ഉണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവില്‍ ഒപ്പിടാന്‍
മുഖ്യമന്ത്രിക്ക് മാത്രമാണ് സാധിക്കുന്നത്. എന്നാല്‍ അതൊന്നും അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.കേരളത്തില്‍ റവന്യുമന്ത്രി മാത്രമല്ല മന്ത്രിമാര്‍ തന്നെയുണ്ടോയെന്ന് സംശയമാണെന്ന് ചെന്നിത്തല പരിഹസിച്ചു.

മോദിയും പിണറായിയും മാത്രമല്ല കിം ജോങ് ഉന്നും ഈ പട്ടികയിലുണ്ട്. ജനയുഗം എഡിറ്റര്‍ക്ക് അത് വിട്ടുപോയതാണ്. ഒരാളെയും വിശ്വാസമില്ലാത്തത് കൊണ്ടാണ് 32 വകുപ്പുകളും മുഖ്യമന്ത്രി കൈയില്‍ വെച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.