ഹൊറർ കോമഡി ഫാന്റസിയുമായി ‘കൈതോലചാത്തൻ’

0
180

ഹൊറർ കോമഡി ഫാന്റസി എന്ന ലേബലിലില്‍ ഒരു മലയാള ചിത്രമെത്തുന്നു. ‘കൈതോലചാത്തൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ സുമീഷ് രാമകൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സിനിമയിൽത്തന്നെ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു ‘മൈ ഡിയർ കുട്ടിച്ചാത്തൻ’. എന്നാല്‍ ഇപ്പോള്‍ ചാത്തന്റെ പുതുരൂപങ്ങളും ഭാവങ്ങളുമായി റിലീസിനൊരുങ്ങുകയാണ് ‘കൈതോലച്ചാത്തൻ ‘

പൊളോറ്റോ ഫിലിംസിന്റെ ബാനറിൽ ശശിധരൻ ചിറയത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ ചാനൽ അവതാരകനായി പേരെടുത്ത ലെവിൻ സൈമൺ നായക കഥാപാത്രമായി എത്തുന്നു.

കൈതോലച്ചാത്തന്‍ ഫെബ്രുവരിയിൽ റിലീസിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.