അടിമാലി രാജധാനി കൂട്ടക്കൊല കേസ്: മൂന്നു പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം

0
46


തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്നു ഇതര സംസ്ഥാനക്കാരായ പ്രതികള്‍ക്കും ഇരട്ടജീവപര്യന്തവും 17 വര്‍ഷം തടവും. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

2015 ഫെബ്രുവരി 13-നാണ് കേസിനാസ്പദമായ സംഭവം. ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ പാറേക്കാട്ടില്‍ കുഞ്ഞു മുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കര്‍ണാടക സ്വദേശികളായ മൂന്നംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. പതിനേഴര പവന്‍ സ്വര്‍ണാഭരണങ്ങളും പണം, മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ മോഷ്ടിക്കുകയും ചെയ്തു.

തുംഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ ഹനുമന്തപുരം സ്വദേശി മധു (26) മൂന്നാംപ്രതി മധുവിന്റെ സഹോദരന്‍ സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവരാണ് പ്രതികള്‍. ഏപ്രില്‍ 17നാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ വിസ്താരം ആരംഭിച്ച കേസില്‍ നവംബര്‍ അവസാനവാരത്തോടെ വാദം പൂര്‍ത്തിയായിരുന്നു.