അടുത്ത തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി

0
56

ആലപ്പുഴ: കുട്ടനാട് സീറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐഎം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. മുന്‍ മന്ത്രി തോമസ് ചാണ്ടി മത്സരിച്ച് വിജയിച്ച മണ്ഡലമാണ് കുട്ടനാട്.

കുട്ടനാട് സീറ്റ് സിപിഐഎമ്മിനെ സംബന്ധിച്ച് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് എന്‍സിപിയുടെ തോമസ് ചാണ്ടിക്കായി വിട്ടുനല്‍കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

തോമസ് ചാണ്ടി കുട്ടനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്‌. തോമസ് ചാണ്ടി എന്‍സിപിയുടെ ഭാഗമായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റ് അദ്ദേഹത്തിന് നല്‍കിയതാണ്. മുന്‍പ് ഈ സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായിപ്പോയെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് പാര്‍ട്ടി ഏറ്റെടുക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.