അഫ്‌സല്‍ ഗുരുവിന്റെ മകന് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം

0
53

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് അഫ്സല്‍ ഗുരുവിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ (ബി.ഒ.എസ്.ഇ) ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു പപരീക്ഷാ ഫലത്തില്‍ ഗാലിബ് 88 ശതമാനം മാര്‍ക്ക് നേടി ഡിസ്റ്റിങ്ഷനോടെ വിജയിച്ചു.

ബി.ഒ.എസ്.ഇ ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു ഫലത്തില്‍ 55,163 പേര്‍ എഴുതിയ പരീക്ഷയില്‍ 33,893 പേരാണ് വിജയിച്ചത്. നവംബറിലാണ് പരീക്ഷ നടന്നത്. പത്താം തരത്തില്‍ ഗാലിബ് ഗുരുവിന് അഞ്ച് വിഷയങ്ങളില്‍ എ വണ്‍ ഗ്രേഡടക്കം 95 ശതമാനം മാര്‍ക്കുണ്ടായിരുന്നു.
കശ്മീരിലെ ബാലമുല്ല ജില്ലയിലെ സോപോറിലാണ് അഫ്സല്‍ ഗുരുവിന്റെ കുടുംബം താമസിക്കുന്നത്. 2001-ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013-ലാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.