ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: കാമറൂണ്‍ വൈറ്റ് വീണ്ടും ഓസീസ് ടീമിൽ

0
55

മെൽബണ്‍: വെറ്ററൻ ബാറ്റ്സ്മാൻ കാമറൂണ്‍ വൈറ്റിനെ ഏകദിന ടീമിലേക്ക് ഓസ്ട്രേലിയ തിരിച്ചുവിളിച്ചു. 34 വയസുകാരനായ വൈറ്റ് മൂന്ന് വർഷത്തിന് ശേഷമാണ് ഓസീസ് ദേശീയ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീമിൽ ഉൾപ്പെടുത്തിയ ക്രിസ് ലിൻ പരിക്ക് മൂലം പുറത്തുപോയതോടെയാണ് വൈറ്റിന് സാധ്യത തെളിഞ്ഞത്.

മോശം ഫോമിനെ തുടർന്ന് ഗ്ലെൻ മാക്സ്‌വെൽ, വിക്കറ്റ് കീപ്പർ മാത്യൂ വേഡ് എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയ ശേഷം ഓസീസ് മധ്യനിര ദുർബരമായിരുന്നു.വൈറ്റിനൊപ്പം ബിഗ് ബാഷിലെ വെടിക്കെട്ട് വീരൻ ഡാർസി ഷോർട്ടിനെയും സെലക്ടർമാർ പരിഗണിച്ചെങ്കിലും പരിചയസന്പത്ത് കണക്കിലെടുത്ത് വൈറ്റിന് അവസരം നൽകുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ 5 ഏകദിനങ്ങളുടെ പരമ്പര 14 ന് ആരംഭിക്കും ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ് , മിച്ചൽ മാർഷ്, ടിം പെയിൻ, ജയ് റിച്ചാർഡ്സണ്‍, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനസ്, ആൻഡ്രൂ ടൈ, ആദം സാംപ. കാമറൂണ്‍ വൈറ്റ്