ഇന്ത്യയില്‍ മാരുതി കാറുകളുടെ വില വര്‍ധിച്ചു

0
81

ഇന്ത്യയില്‍ മാരുതി കാറുകളുടെ വില വര്‍ധിച്ചു. ഉത്പാദന-വിതരണ ചെലവ് ഏറിയതാണ് വിലവര്‍ധന നടപടികള്‍ക്ക് കാരണമെന്ന് മാരുതി അറിയിച്ചു. ജനുവരി 10 മുതല്‍ കാറുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കി.

വിപണിയില്‍ എത്തുന്ന എല്ലാ മാരുതി കാറുകള്‍ക്കും വില വര്‍ധനവ് ബാധകമാണ്. അതത് മോഡലുകളില്‍ എത്രത്തോളം വില വര്‍ധിക്കുമെന്നത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാരുതി ലഭ്യമാക്കിയിട്ടില്ല.

നേരത്തെ ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ മാരുതി കാറുകളുടെ വിലയില്‍ മൂന്ന് ശതമാനം വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാറുകളുടെ വില മാരുതി കുറച്ചത്.

എന്നാല്‍ കാറുകളില്‍ 1,700 രൂപ മുതല്‍ 17,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 മുതല്‍ പ്രീമിയം ക്രോസ്ഓവര്‍ എസ്-ക്രോസ് വരെ നീളുന്നതാണ് മാരുതിയുടെ ഇന്ത്യന്‍ കാര്‍ നിര.