ഇന്ദിര ഗാന്ധിയായി വിദ്യ ബാലന്‍ എത്തുന്നു

0
65


ഇന്ദിര ഗാന്ധിയായി വിദ്യ ബാലന്‍ എത്തുന്നു. സാഗരിക ഘോഷ്‌ എഴുതിയ ‘Indira: India’s Most Powerful Prime Minister’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് വിദ്യ ബാലന്‍ ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്യുന്നത്. വിദ്യ ബാലനും റോയ് കപൂര്‍ പ്രൊഡക്ഷനുമാണ് സാഗരികയുടെ പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതാണ് ഇന്ദിരയുടെ വേഷം ചെയ്യുക എന്നത്. ഇതൊരു സിനിമയോ വെബ്‌സീരിസോ ആകും എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. അതിനു കുറിച്ച് സമയം എടുക്കും; വിദ്യ ബാലന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഏറെ ആഹ്ലാദത്തോടെയാണ് ഞാന്‍ അറിയിക്കുന്നത് എന്റെ പുസ്തകത്തിന്റെ ചലച്ചിത്രാവകാശം സ്വന്തമാക്കിയെന്ന വിവരം, ഇന്ദിരയെ സ്‌ക്രീനില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു; സാഗരിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.