എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവം: മകളെ ഒപ്പമിരുത്തി വാര്‍ത്ത അവതരിപ്പിച്ച് മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധം

0
86

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ എട്ടു വയസ്സുകാരി ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മകളെ ഒപ്പമിരുത്തി വാര്‍ത്ത അവതരിപ്പിച്ച് മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധം. പാക്കിസ്ഥാനിലെ സാമാ ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ അവതാരക കിരണ്‍ നാസാണ് മകളെ ഒപ്പം കൂട്ടി വാര്‍ത്ത അവതരിപ്പിച്ച് പ്രതിഷേധമറിയിച്ചത്.

താന്‍ കിരണ്‍ നാസ് അല്ലെന്നും ഒരമ്മ മാത്രമാണെന്നും പറഞ്ഞാണ് അവര്‍ വാര്‍ത്ത അവതരണം ആരംഭിച്ചത്. അമ്മ ആയതിനാലാണ് എന്റെ മകള്‍ക്കൊപ്പം ഇവിടെ ഞാനിരിക്കുന്നത്. ചെറിയ ശവപ്പെട്ടികള്‍ ഭാരമേറിയവയാണെന്ന് അവര്‍ പറയുന്നതു ശരിയാണ്. അവളുടെ ആ ചെറിയ ശവപ്പെട്ടി പാക്കിസ്ഥാനെ ഒന്നടങ്കം പീഡിപ്പിക്കുകയാണെന്നും നാസ് പറഞ്ഞു. 1.50 മിനിറ്റ് നീണ്ടുനിന്ന അവതരണത്തില്‍ രാജ്യത്തു നടക്കുന്ന മാനഭംഗങ്ങള്‍ക്കെതിരെയും കൊലപാതകങ്ങള്‍ക്കെതിരെയും നാസ് ശക്തമായി പ്രതികരിച്ചു.