ഐ​എ​സ്എ​ൽ: വിജയത്തോടെ ഗോ​വ വീ​ണ്ടും ആ​ദ്യ നാ​ലി​ൽ

0
60

പ​നാ​ജി: ഐ​എ​സ്എ​ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​ദ്യ നാ​ലി​ൽ വീ​ണ്ടു​മെ​ത്തി. മാ​നു​വ​ൽ ലാ​ൻ​സ​റോ​തെ​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ഗോ​വ​യ്ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ക​ളി​യു​ടെ 45 ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ് ഗോ​വ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. 54 ാം മി​നി​റ്റി​ൽ ട്രി​ൻ​ഡാ​ഡെ ഗോ​ൺ​കാ​ൽ​വ​സ് ഗോ​ൾ തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ ജം​ഷ​ഡ്പു​രി​ന്‍റെ ആ​ശ്വാ​സ​ത്തി​നു ആ​റു മി​ന​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്. ലാ​ൻ​സ​റോ​തെ മ​നോ​ഹ​ര​മാ​യ ഫീ​ൽ​ഡ് ഗോ​ളി​ലൂ​ടെ ഗോ​വ​യെ വി​ജ​യ​വ​ഴി​യി​ൽ എ​ത്തി​ച്ചു.