ഓരോ സ്ത്രീയും ഉള്ളില്‍ ഒതുക്കുന്ന സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ആറ് ധീരവനിതകളുടെ സാഹസികയാത്ര

0
84

“സാധിക്കില്ല എന്ന് ഉറച്ച് ഓരോ സ്ത്രീയും ഉള്ളില്‍ ഒതുക്കുന്ന സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യം” എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് നേവി ഉദ്യോഗസ്ഥരായ ആറ് ധീരവനിതകള്‍ യാത്ര പുറപ്പെട്ടത്. കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമ്പോഴും ധൈര്യം ചോരാതെ അവര്‍ മുന്നേറി. ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ തയ്യാറായിരുന്നു അവര്‍.

ഈ സാഹസികയാത്രയുടെ വീഡിയോ ഇന്ത്യന്‍ നേവി പുറത്ത് വിട്ടുണ്ട്. പസഫിക് ഐലണ്ടില്‍ നിന്നുള്ളതാണ് വീഡിയോ. കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമ്പോഴും കപ്പലിനെ സാഹസികമായി നിയന്ത്രിക്കുകയാണ് ആറ് പേരടങ്ങുന്ന വനിതാ സംഘം. ലെഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിച്ചത്. ഗോവയില്‍ നിന്നും ആരംഭിച്ച യാത്ര ഓസ്ട്രേലിയയിലും, ന്യൂസിലാണ്ടിലും നങ്കൂരമിട്ടു. ദക്ഷിണാഫ്രിക്കയിലുള്ള ഫാള്‍ക്ലാണ്ട് ദ്വീപിലാണ് അടുത്തതായി സംഘം എത്തുക. മാര്‍ച്ചില്‍ സംഘം ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

ഈ യാത്രയിലൂടെ ഓരോ ഇന്ത്യക്കാരനെയും സാഹസികതയ്ക്ക് ഉത്തേജിപ്പിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് അവര്‍ യാത്രക്ക് മുമ്പായി പറഞ്ഞിരുന്നു. വനിതകള്‍ മാത്രമുള്ള ടീം വന്‍ തിരമാലകള്‍ക്കിടയിലൂടെ ബോട്ടില്‍ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.