കവിത പിൻവലിച്ചതിന് പവിത്രൻ തീക്കുനിയെ വിമർശിച്ച് മുരുകൻ കാട്ടാക്കട

0
173

പവിത്രൻ തീക്കുനി കവിത പിൻവലിച്ചതിനെ വിമർശിച്ചു മുരുകൻ കാട്ടാകട രംഗത്ത്.കവിത എഴുതിയിട്ട് പിൻവലിക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനാവില്ലന്നു മുരുകൻ കാട്ടാകട പറഞ്ഞു.പവിത്രൻ തീക്കുനി എഴുതിയ പർദ്ദ എന്ന കവിത വിവാദമായിരുന്നു.കവിതയ്ക്കെതിരെ വിമർശനം ഉയർന്നപ്പോൾ പവിത്രൻ തീക്കുനി കവിത പിൻവലിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലായിരുഞ്ഞു അദ്ദേഹത്തിന്റെ വിമർശനം.

ആളുകൾ ബഹളം വക്കുമ്പോൾ കവിത പിൻവലിക്കുന്നത് ഫാഷൻ ആയി വരുകയാണെന്നും താൻ അത്തരം പ്രവണതകളോട് യോജിക്കുന്നില്ലന്നും കാട്ടാകട പറഞ്ഞു.കവിത എഴുതി കഴിഞ്ഞാൽ അത് പിൻവലിക്കാൻ താൻ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വാട്ടർ കളർ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുരുകൻ കാട്ടാകട നിലപാട് വ്യക്തമാക്കിയത്.

സമൂഹത്തിൽ ഉയർന്നു വരുന്ന വൃത്തികേടുകളോട് കലഹിച്ചു കൊണ്ടിരിക്കുന്നവരാണ് കവികൾ.അവർ കവിതയിലൂടെയാണ് പ്രധിഷേധങ്ങൾ വിളിച്ചു പറയുന്നത് . അങ്ങനെയുള്ളപ്പോൾ കവിതയിലെ സന്തോഷം മാത്രം കാണാതെ അതിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളും നേരിടാൻ ഒരു കവി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകിൽ എഴുതാതിരിക്കണം അല്ലെങ്കിൽ എഴുതിയ നിലപാടിൽ ഉറച്ചു നിക്കണം . കവിത എഴുതി കഴിഞ്ഞാൽ അത് പിൻവലിക്കാൻ താൻ ഒരിക്കലും തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.