കീബോര്‍ഡുകളും വിരലുകളും കൊണ്ടുള്ള ആക്രമണമാണ് വേണ്ടത് ; വി ടി ബല്‍റാം ഒരു ഫെയ്‌സ് ബുക്ക്‌ ജീവിയാണ്: എന്‍എസ് മാധവന്‍

0
62

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബലറാം എം എല്‍ എയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള മറുപടികളാണ് എത്തുന്നത്. എന്നാല്‍ വിടി ബല്‍റാമിന് നേരെയുണ്ടായ ആക്രമണത്തില്‍ ബല്‍റാമിനെ തന്നെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

‘ബല്‍റാമിനെ കല്ലെറിയുകയെന്നത് ഒരു മോശവും ഭയാനകവുമായ ആശയമാണ്. ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റകൃത്യവുമാണ്. അയാള്‍ പറഞ്ഞതിന് കീബോര്‍ഡുകളും വിരലുകളും കൊണ്ടുള്ള ആക്രമണമാണ് വേണ്ടത്. കാരണം എല്ലാ അര്‍ത്ഥത്തിലും അയാള്‍ ഒരു ഫെയ്‌സ് ബുക്ക്‌ ജീവിയാണ് ’ എന്നായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്.