കെല്‍പാം എം.ഡി സ്ഥാനത്തുനിന്നും സജി ബഷീറിനെ നീക്കി

0
36

തിരുവനന്തപുരം: കെല്‍പാം എം.ഡി സ്ഥാനത്തുനിന്നും സജി ബഷീറിനെ നീക്കി. വ്യവസായ മന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി. അഴിമതിക്കേസില്‍ പ്രതിയായ സജിയെ എംഡിയായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സജി ബഷീറിനെ എംഡി സ്ഥാനത്തുനിന്നും നീക്കാന്‍ മന്ത്രി എസി മൊയ്തീന്‍ നിര്‍ദേശിച്ചത്. സജി ബഷീറിന് പകരം നിയമനം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സജി ബഷീനിനെ സര്‍ക്കാര്‍ തിരിച്ചെടുത്തത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ പുഃനപരിശോധന ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.